Wednesday, January 31, 2018

Nizhalum
Nilavum
Kulirum
Maanath nirayumbol
Manassil nirayunnath
Madhuramulla prayathinte
Mayatha ormakal
Mathram...


Niramulla Nizhalum
Kurilulla Nilavum
Manathu Nirayumbol
Manassil
Nishchalamaya
Pranayathinte
Neerpolakal
Enkilum
Azhangalevideyo
Aardramaya
Oru
Nanutha
Sneha sparsham...❤


 Nilavinte
Karangalil
Pranayam
Nirayunnu...
Ninte
Hrudayathil
Ozhikipadaruvan
Kothichu kond...


Nilavu kondu
Oru kotta kettanam...
Nakshathrangal kondu
Alangarikkanam
Megha melaappum
Manjinte shayyayum theerkkanam
Veruthe punarjanmam
Swapnam kandu
Urangathe kidakkuvan...

Sunday, April 23, 2017

എന്റെ നാട്

എന്റെ നാടിനെ കുറിച്ച്
ഞാനിപ്പൊ അധികമൊന്നും പറയാറില്ല...
നാടിനെ സ്നേഹിച്ചതിന് മനസ്സ്കൊണ്ട് ഞാൻ നാട് വിട്ടതാണ്...
പൂനൂർപുഴയുടെ കരവലയത്തിൽ
തലചായ്ച്ചുറങ്ങയാൽ
പുഴക്ക് വേണ്ടി ഞാൻ മുറുമുറുത്തപ്പോൾ
പുഴ'ക്കടത്തു'കാർക്ക് ഞാൻ
ഒറ്റ്കാരനായി
നാട്ടുവഴിയിലെ കുഴികളിൽ പതിച്ച്
അറിയാതെ നിലവിളിച്ചപ്പൊ
ആരൊക്കെയൊ ചേർന്നെന്നെ
ചുവപ്പുടുപ്പിച്ച് തോളിലേറ്റി ആർപ്പുവിളിച്ചു
പുഞ്ചിരി മാഞ്ഞ നാട്ടുകാർ
എനിക്കു നേരെ മുഖം തിരിച്ചു
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും
നാട്ടിലിന്ന് നൂറ് നൃായങ്ങൾ
പണം...പദവി...പരിവാരം...
ദേശം...വേഷം...ആചാരം...
ഊരു വിലക്കും മുന്നെ നാട് വിടാം...
മനസ്സ്കൊണ്ട് ഞാനെന്നെ നാട് വിട്ടിരിക്കുന്നു...

സരിതേ നിനക്കെന്തു തോന്നി

കുരീപ്പുഴ ജെസ്സിയോട് ചോദിച്ചത് പോലെ
ഞാൻ നിന്നോട് ചോദിക്കയാണ്
സരിതെ നിനക്കെന്ത് തോന്നി…

പ്രൗഡ ദീപ്തമാം അരുണ കിരണങ്ങളെ
ഉൗർജമായ് തീർക്കുവാൻ
തെരുവിലേക്കിറങ്ങവെ
സരിതെ നിനക്കെന്ത് തോന്നി

പ്രണയമെ കാവൃമെ കമലാ നേത്രമെ എന്ന് വിളിച്ച് ചുംബിച്ചവർ
പിഴയാണ് നീ എന്ന് വിളിച്ച് പുച്ചിക്കവെ
സരിതെ നിനക്കെന്ത് തോന്നി

പുരുഷതൃഷ്ണകൾക്ക് പിച്ചിചീന്തീടുവാൻ
സ്വയം വെച്ച് നീട്ടവെ
ഒരു മൊട്ടു സൂചിതൻ
അരമുറി മുനകൊണ്ട് പോലും
നോവാതിരുന്നതെന്തു നീ സരിതെ

ഭോഗസാരമാം ഭാവനകളെ
തച്ചുടച്ച് നീ സ്വയം ഉരീഞ്ഞീടവെ
ഒരു നേർത്ത നൂലിഴക്ക് പിന്നിലായെങ്കിലും
മറയാതിരുന്നതെന്തു നീ സരിതെ...

Saturday, April 22, 2017

ഇനി എന്നും ഉറങ്ങാതിരിക്കാം

കറപുരളാത്ത
കലകളില്ലാത്ത
കടലാസുകൾ തേടി
അലഞ്ഞു നടക്കുന്ന
രാവുകൾ...

കത്തിയമർന്ന
തീക്കൊള്ളികൾക്കിടയിൽ
മഷി പരത്തുന്ന തൂലിക...

കിടപ്പറയിൽ
പട്ടുമെത്തയിൽ
പൊട്ടിയ വളപ്പൊട്ടുകൾ
ചോരപ്പാടുകൾ...

വഴിതെറ്റിയെത്തിയ
യാന്ത്രിക ലോകത്ത്
പിച്ചതെണ്ടി
മുടന്തി നടക്കുന്നു...

സ്വപ്നങ്ങൾ വന്ന്
ചതിക്കാതിരിക്കാൻ
ഇനി എന്നും
ഉറങ്ങാതിരിക്കാം...

കാണിക്ക

അയിത്തം വരിച്ചവർക്ക്
അത്താഴം വിളമ്പാൻ
അവശയായ അമ്മയടെ
അതിഥികൾ മടിച്ചപ്പോൾ
വയസ്സെത്തും മുന്നെ
മകൾ വയസ്സറിയിച്ചു...

മഞ്ഞ് വീണ്
നനഞ്ഞ മുറ്റത്ത്
പൂമ്പാറ്റകളെ തൊട്ട് കളിച്ചെങ്കിലും
നരികൾ ഊഞ്ഞാലാട്ടി
നായകൾ തഴുകിത്തലോടി
കഴുതകളുടെ കുഴഞ്ഞപാട്ടിന്
കാളകളുടെ വികല നൃത്തം

ഞെരിഞ്ഞമർന്ന
പിഞ്ചു മേനിയിൽ
വിഷപ്പല്ലുകൾ
ആഴ്ന്നിറങ്ങി

അവൾ പക്ഷേ കരഞ്ഞില്ല
മറുത്തൊന്നും പറഞ്ഞില്ല
നാളെ
അരവയർ ഉണ്ണണം
അഞ്ച് രൂപ കാണിക്കയിടണം...


ഓൺലൈൻ

കൂട്ടുകാരില്ലാത്ത
ജിയോ വേൾഡിൽ
വാട്സ്സാപ്പുകാരുടെ
ട്രിലിൻഗ്വൽ ചാറ്റ്...

എക്സ് ടൃൂബിൽ
ലൈവ് നൃൂടുകളുടെ
അൺ ലിമിറ്റഡ്
ഡൗൺലോഡ്...

ഡീപി സെറ്റിങ്ങും
സ്റ്റാറ്റസ് അപ്ഡേറ്റ്സും
ലിങ്കാവുമ്പോൾ
പുരുഷ നാമങ്ങൾ
സ്ത്രീനാമങ്ങളെ
പ്രാപിച്ചു തുടങ്ങുന്നു...

ഡേറ്റിങ്ങിനെത്തിയ
ആത്മാക്കളുടെ
ക്രോസ് ബ്രീടിങ്ങിൽ
നൈറ്റ് ക്ലബ്ബുകൾ
നുരഞ്ഞു പുകയുന്നു...

ജിന്നിന്റെ കെട്ടിറങ്ങുമ്പോൾ
അടിവസ്ത്രം നഷ്ടപ്പെട്ടവൾ
ഐപ്പിൽ കഴിക്കുന്നു...

എമ്മെൻസികളുടെ
ട്രെയ്നേജുകൾ
യൂസ്ഡ് മൂഡ്സിനാൽ
ബ്ലോക്കാവുമ്പോൾ
ബ്ലോഗുകളുടെ
ക്ലോഗിങ്ങ് മാറ്റാൻ
നെറ്റ് കണക്ഷന്റെ
ബാന്റ് വിഡ്ത്ത് കൂട്ടുന്നു...
പറയാം നോ ടു
റെവലൃൂഷൻസ്
ഇനി ആസ്വദിക്കാം
ഓൺലൈൻ ഇലൃൂഷൻസ്...

കണ്ണാടി

എപ്പോഴും കണ്ണാടി നോക്കി
ഇരുന്നത് കൊണ്ടാവാം
കാണുന്നവരെയെല്ലാം
അവന് കണ്ണാടി പോലെ
തോന്നിയത്...

അവരെല്ലാം അവനെത്തന്നെ
പ്രതിഫലിപ്പിച്ചു

അവൻ ചിരിച്ചപ്പോൾ
അവരെല്ലാം ചിരിച്ചു...
അവൻ ഗോഷ്ടി കാട്ടിയപ്പോൾ
അവരും കാണിച്ചു

കരഞ്ഞപ്പോൾ പക്ഷേ
കണ്ണുനീർ കാഴ്ചയെ
മറച്ചകാരണം
അവരെന്താണ് ചെയ്തതെന്ന്
അവൻ കണ്ടില്ല...ട്രെയ്നിലെ സന്ധ്യ

കടലിനെ പുൽകുന്ന
സൂര്യന്റെ
ചുംബന ചൂടേറ്റ്
കടലോര സന്ധ്യതൻ
പ്രൗഢിയില്ലങ്കിലും
ട്രെയിനിലെ സന്ധ്യയും
സന്ധ്യ തന്നെ...

ഇരവിൻ വരവൊരു
കമ്പളത്തിരശ്ശീലയായ്
മെല്ലെത്താഴവെ
കറുപ്പ് കടുക്കുന്നു
പാടങ്ങളിൽ...

എള്ള് പൂക്കുന്ന വയലേലകൾ
ചോളം വിളയുന്ന താഴ്വരകൾ
തണൽമരങ്ങൾ​ കാവൽ നിൽക്കും
മങ്ങിയകലും മലനിരകൾ...

മണ്ണിലേക്കുരുകി വീഴുന്ന വാനം
കൺതുറക്കുന്നു വിളക്കുകൾ
നിശ ജനിക്കുന്നു
മരിക്കുന്നു സന്ധ്യ...

സിഗ്നൽ

കണ്ണൂരിലേക്ക് കടക്കുമ്പോൾ
കാഴ്ചകളെ മങ്ങിച്ച്കൊണ്ട്
മഴ പെയ്ത് തുടങ്ങിയിരുന്നു...

ഊതിക്കെടുത്തിയ ഓർമ്മത്തിരികളുടെ
കരിഞ്ഞ ഗന്ധം
സിരകളിൽ പടർത്തുന്ന
കോച്ചിൽ
മഴ വീണ് കുതിർന്ന
ചില്ല് ജാലകം വലിച്ചിട്ട
സൈഡ് സീറ്റിൽ...

എസ്സെവനിലൊ എസ്സ്ത്രീയിലൊ
ഇരുണ്ട കമ്പാർട്ടുമെന്റിലെ
ചോദിച്ചു വാങ്ങിയ
അപ്പർ ബർത്തിൽ
അന്തിയേറെ ചെല്ലുവോളം
പ്രണയം മയക്കിയ മനസ്സുകൾ
പടർന്നതും പകർന്നതും
മാറിൽ ചാലുകൾ തീർത്ത
നഖക്ഷത നീറ്റലിൽ
ചോര പൊടിയുന്ന
അധരങ്ങളിൽ...

പച്ചതെളിയണേ വേഗം...


Thursday, April 13, 2017

നാളത്തെ വെള്ളി...

ഉണർന്നാൽ ആദൃം
തിരയുന്നത് നിന്നെ
ആയത് കൊണ്ട്
നാളെയെനിക്ക് കണ്ണനെ കണി കാണാം

പ്രാർത്ഥന പതിവില്ലാത്ത
പ്രാന്തൻ കവിക്ക്
പള്ളീൽ പോകണം
നിന്റെ സൗഖൃത്തിന് നേർച്ച വീട്ടാൻ

രാത്രിയിൽ ബത്തേരിയിൽ
പാതിരാ കുർബാനയിൽ
പങ്കുചേരാം...
നിന്നെയെന്നുമിത്പോലെ
ചേർത്ത്നിർത്താൻ
കർത്താവിനോടായ്
കൈകൂപ്പിടാം

കാടു തുറക്കുംമുന്നേ
നാടിന്റെ സീമകൾ താണ്ടി
പറന്ന് പോകാം...

Friday, January 13, 2017

എന്റെ മിഴികൾക്ക്
എന്റെ മനസ്സിനോട്
അസൂയയാണ്...
നിന്റെ രൂപം കാണാൻ കഴിയാത്തതിൽ

എന്റെ കാതുകൾക്ക്
എന്റെ മനസ്സിനോട് അസൂയയാണ്
നിന്റെ ശബ്ദം കേൾക്കാൻ കഴിയാത്തതിൽ

എന്റെ വിരലുകൾക്ക്
എന്റെ മനസ്സിനോട് അസൂയയാണ്
നിന്നെ തലോടാൻ കഴിയാത്തതിൽ

നിന്നെ കാണുന്നത്
നിന്നെ കേൾക്കുന്നത്
നിന്നെ തലോടുന്നത്
നിന്നെ അറിയുന്നത്

എല്ലാം മനസ്സ്കൊണ്ട് മാത്രം
എന്റെ മനസ്സ് എത്ര
ഭാഗ്യവാനാണ്...

Nizhalum Nilavum Kulirum Maanath nirayumbol Manassil nirayunnath Madhuramulla prayathinte Mayatha ormakal Mathram... Niramulla Ni...