Thursday, November 11, 2010

രക്ഷകന്‍

പിറന്നപ്പോള്‍
ദുശ്പേര് കൂടെപ്പിറന്നു

പട്ടിണി ആയിരുന്നു
കൂട്ടുകാരനും സഹപാഠിയും

എത്ര എഴുതിയിട്ടും
പാസ്സാകാതെ
ദാരിദ്ര്യത്തിന്റെ പരീക്ഷ മാത്രം
ബാക്കിയായി

അനാഥത്വതെ പ്രണയിച്ചു
അരാജകത്വത്തെ പരിണയിച്ചു
അതില്‍ പിറന്ന മാറാവ്യാധികള്‍
മരുന്ന് മണക്കുന്ന
ഇരുണ്ട ഇടനാഴിയില്‍
കീറപ്പായ പതിച്ചു നല്‍കി

അവന്‍
ഇവിടെ എവിടെയോ
മറഞ്ഞു നില്‍ക്കുന്നു
എന്റെ രക്ഷകന്‍ എന്റെ കാലന്‍
എന്റെ രക്ഷകന്‍ എന്റെ കാലന്‍

Thursday, October 28, 2010

ഏകന്‍

ജനനത്തില്‍
ജീവിതത്തില്‍
മരണത്തില്‍
നീ
ഏകനായിരുന്നു
ശേഷം
പുഴുക്കള്‍ നിനക്ക്
കൂട്ടിരുന്നു
(കവി അയ്യപ്പന് വേണ്ടി )

Wednesday, October 6, 2010

പി എസ് സി

ചോദ്യങ്ങള്‍
സ്റ്റാഫ്‌ റൂം നിറയെ
തലങ്ങും വിലങ്ങും ....
പ്രിയങ്കയുടെ ഒസ്കാരിനെ
ഓടക്കുഴല്‍ കൊണ്ട് സിദീക് തടുത്തു
ബുദ്ധിജീവികള്‍ ബുദ്ധിപരമായി
മൌനം ആചരിച്ചു
ശാസ്ത്രം ചരിത്രം സാഹിത്യം
പ്രാചീനം ആധുനികം
ഈശ്വരാ......
" അവനവനാത്മ സുഖതിനാച്ചരിക്കുന്നത്.... "
- ഇങ്ങനെ പാടിയതാര്?
എന്നോടാണോ!!!
ഭാഗ്യം ബെല്ലടിച്ചു
സ്റ്റാഫ്‌ റൂം ശൂന്യം
Aided
മേഖലക്ക് ഒരായിരം നന്ദി ....

  great macha