Saturday, December 26, 2015

എന്റെ നാട്

എന്റെ നാട്
എന്റെ നാടിനെ കുറിച്ച്
ഞാനിപ്പൊ അധികമൊന്നും പറയാറില്ല...
നാടിനെ സ്നേഹിച്ചതിന് മനസ്സ്കൊണ്ട് ഞാൻ നാട് വിട്ടതാണ്...
പൂനൂർപുഴയുടെ കരവലയത്തിൽ
തലചായ്ച്ചുറങ്ങയാൽ
പുഴക്ക് വേണ്ടി ഞാൻ മുറുമുറുത്തപ്പോൾ
പുഴ'ക്കടത്തു'കാർക്ക് ഞാൻ
ഒറ്റ്കാരനായി
നാട്ടുവഴിയിലെ കുഴികളിൽ പതിച്ച്
അറിയാതെ നിലവിളിച്ചപ്പൊ
ആരൊക്കെയൊ ചേർന്നെന്നെ
ചുവപ്പുടുപ്പിച്ച് തോളിലേറ്റി ആർപ്പുവിളിച്ചു
പുഞ്ചിരി മാഞ്ഞ നാട്ടുകാർ
എനിക്കു നേരെ മുഖം തിരിച്ചു
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും
നാട്ടിലിന്ന് നൂറ് നൃായങ്ങൾ
പണം...പദവി...പരിവാരം...
ദേശം...വേഷം...ആചാരം...
ഊരു വിലക്കും മുന്നെ നാട് വിടാം...
മനസ്സ്കൊണ്ട് ഞാനെന്നെ നാട് വിട്ടിരിക്കുന്നു...

  great macha