Monday, June 13, 2011



യാ മഖ്ബൂല്‍ 


വര്‍ണ്ണങ്ങളാല്‍ വസന്തം വിരിയിച്ചവന്‍ 
വരകളാല്‍ വിവാദം വരിച്ചവന്‍ 


കുടിലിന്‍ നിശബ്ദതയില്‍ പിറന്നു 
സ്വപ്നങ്ങളെ പുൽകാൻ
തെരുവില്‍ ചുവര്‍ ചിത്രങ്ങളിൽ 
മങ്ങിയ നിറക്കൂട്ടുകള്‍ 
നഗ്നപാദനായ് പറന്നുയർന്ന്
പ്രശസ്തന്‍ സമ്പന്നന്‍ 
ഓ ഫിദാ....
പ്രണയത്തിന്‍ വര്‍ണ്ണ തീക്ഷണത
ഹ്രിദയത്തിന്‍ സങ്കീര്‍ണ രേഖകള്‍ 
ദേവതകളോട് കലിതുള്ളും 
ത്രിശ്ശൂല ദൈവങ്ങള്‍ 
പെറ്റമ്മയെ പിരിഞ്ഞുപോം പെെതൽ 
പടിഞ്ഞാറസ്തമിച്ചുപോയ് 
യാ മഖ്ബൂല്‍ 
നിന്റെ ശൂന്യമാം ക്യാന്‍വാസില്‍ 
വിവര്‍ണമാം ഒരിറ്റു കണ്ണുനീര്‍ 

Friday, June 10, 2011



ഇങ്ങനേയും ഒരു ദിനം 


ബെല്‍
വിഷ്വല്‍ ബേസിക് 
ചൊക്കു പൊടി
ബെല്‍
............പകല്‍
ചായ 
അട
പത്രം 
.........സായാഹ്നം
സാര്‍
സറ്.റിയലിസമ്
തീവണ്ടി - നായ
ഞാന്‍
.........യാത്ര
എല്ലാം ഡയറിയില്‍  
പൊതിഞ്ഞെടുത്തു
കീശയിലിടാം
അവിടെ കിടക്കട്ടെ

  great macha